Jasla madasserys facebook post against congress
രാഷ്ട്രീയം മുതലെടൂപ്പിന്‍റേതാവുമ്പോള്‍ പരസ്പരം പണികൊടുക്കലിന്‍റെതാവുമ്പോള്‍, വെട്ടും കൊലയും സാധാരണമാവും സ്വാഭാവികവും' ഇതായിരുന്നു കണ്ണൂര്‍ മട്ടന്നൂരിലെ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ കെഎസ്യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ജസ്ല മാടശ്ശേരി ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. ജസ്ലയുടെ പോസ്റ്റ് വൈറലാവുകയും ഒരുവിഭാഗം പേര്‍ ജസ്ലയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമം അഴിച്ചുവിടുകയും ചെയ്തു.